ചികിത്സയ്ക്ക് കരുതലായി തിരുവമ്പാടിയിലെ ഓട്ടോ തൊഴിലാളികൾ; നാളെത്തെ ഒരു ദിവസത്തെ വേതനം നൽകും

തിരുവമ്പാടി: കല്ലുരുട്ടിയിൽ അത്യപൂർവ്വ രോഗമായ SMA (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ചികിത്സാ ഫണ്ട് കണ്ടെത്താൻ കൈകോർത്ത് തിരുവമ്പാടിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. ചികിത്സാ സഹായ ഫണ്ടിലേക്ക് തങ്ങളുടെ നാളത്തെ (03.11.2026) ഒരു ദിവസത്തെ വേതനം സംഭാവനയായി നൽകാൻ തിരുവമ്പാടിയിലെ ഓട്ടോ തൊഴിലാളികൾ തീരുമാനിച്ചതായി സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മനുഷ്യത്വപരമായ ഈ ജീവകാരുണ്യ ദൗത്യത്തിൽ തിരുവമ്പാടിയിലെ മുഴുവൻ ഓട്ടോ തൊഴിലാളികളും പങ്കാളികളാകുമെന്ന് ട്രേഡ് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി.
സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ ഷാഹുൽ ഹമീദ്, ടി.കെ. ശിവൻ, ഷിജു കെ.വി, അബ്ദുൽ മുനീർ കെ.എം, എം.എസ്. മോഹനൻ (CITU), സെയ്തലവി കെ.എച്ച്, ബിജോയ് ജേക്കബ്, കുരിയാക്കോസ് പി.ജെ, ആലി എം.എ (INTUC) എന്നിവരാണ് തീരുമാനമറിയിച്ചത്.



