
തിരുവമ്പാടി:തിരുവമ്പാടി-ഓമശ്ശേരി റോഡിൽ പെട്രോൾ പമ്പിന് സമീപത്തായി പൈപ്പ് പൊട്ടിയതിനെ തുടർന്ന് ജലവിതരണ വകുപ്പ് എടുത്ത കുഴി വാഹന യാത്രക്കാർക്ക് വിനയാകുന്നു. രണ്ടുമാസത്തിലധികമായി കുഴി ശരിയായ വിധം മൂന്നാമത്തതിനാൽ മഴവെള്ളം നിറഞ്ഞു കുഴിയുടെ വ്യാസം വർദ്ധിച്ചു വരികയും ഡ്രൈവർമാർക്ക് പെട്ടെന്ന് കാണാൻ പറ്റാത്ത രീതിയിലാണ് കുഴിയുള്ളത്.
കുഴിയിൽ വീണു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതകളെറെയാണ്. സ്ഥിരം വാഹന യാത്രക്കാർ കുഴി വെട്ടിക്കുന്നതിനെ തുടർന്ന് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. പമ്പ് മുതൽ തോട്ടത്തിൻകടവ് വരെ മൂന്നുമാസം മുമ്പാണ് അറ്റകുറ്റപണികൾ ചെയ്തു റോഡ് ടാറിങ് നടത്തിയത്.



