LOCAL NEWS

മണിപ്പൂർ കലാപത്തിനെതിരെ മൗന ജാഥയും പ്രതിഷേധ യോഗവും നടത്തി

തിരുവമ്പാടി:ആം ആദ്മി പാർട്ടി തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ മണിപ്പൂർ കലാപത്തിനെതിരെ മൗന ജാഥയും പ്രതിഷേധ യോഗവും നടത്തി. കറുത്ത തുണി ഉപയോഗിച്ച് വായമൂടികെട്ടി നടത്തിയ പ്രതിഷേധ യോഗത്തിൽvജില്ലാ പ്രസിഡന്റ് അഭിലാഷ് ദാസ് മണിപ്പൂരിലെ കലാപ ബാധിത ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മെഴുകുതിരി തെളിച്ച് പ്രതിഷേധയോഗവും മൗന ജാഥയും ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സണ്ണി വി ജോസഫ് അധ്യക്ഷത വഹിച്ചു.

മണിപ്പൂരിൽ മാസങ്ങളായി നടക്കുന്ന വംശീയഹത്യക്ക് ഉടനടി അറുതി വരുത്തണമെന്നും അതിന് കഴിയുന്നില്ലായെങ്കിൽ പ്രധാനമന്ത്രി രാജിവെച്ചൊഴിയണമെന്ന് യോഗം ആവശ്യപ്പെട്ടു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക്ക് ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ലിൻസ് ജോർജ്ജ് , സെക്രട്ടറി ബേബി ആലക്കൽ, ജില്ലാ കൗൺസിൽ മെമ്പർ മനു പൈമ്പിളളിൽ, പ്രസിഡന്റ് ജെയിംസ് മറ്റത്തിൽ, ഷരീഫ് ചേന്ദമംഗല്ലൂർ, അബ്രാഹം വാമറ്റത്തിൽ, ആൽബിൻ ജോൺ, തങ്കച്ചൻ തെക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com