LOCAL NEWS

1974 എസ്.എസ്.എൽ.സി. ബാച്ച് ഗോൾഡൻ ജൂബിലി

തിരുവമ്പാടി : കൂടരഞ്ഞി സെയ്ൻ്റ്സെബാസ്റ്റ്യൻസ് ഹൈസ്കൂൾ 1974 എസ്.എസ്.എൽ.സി. ബാച്ച് ഗോൾഡൻ ജൂബിലി ആഘോഷിച്ചു.കൂടരഞ്ഞി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം യേശുദാസ് സി. ജോസഫ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ജോസ് പുളിമൂട്ടിൽ അധ്യക്ഷനായി. ടി.ജെ. തോമസ്, ഇ.വി. തോമസ് എന്നിവർ സംസാരിച്ചു. മരണമടഞ്ഞ അധ്യാപകർക്കും സഹപാഠികൾക്കും സ്മരണാഞ്‌ജലി, ഗുരുവന്ദനം അർപ്പിക്കൽ, ഓർമ്മച്ചെപ്പ് തുറക്കൽ, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടന്നു. ആഘോഷ പരിപാടികൾക്ക് എം.ജെ. ജോസ്, കെ.കെ. സൈമൺ, ഒ.എ. സെബാസ്റ്റ്യൻ, യു.എ. അബ്രാഹം, കെ.കെ. ചാക്കോ, മേരി കടുകൻമാക്കൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com