LOCAL NEWS

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നാളെ വിതരണം ചെയ്യും

ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. ഉപകരണ വിതരണ ക്യാമ്പ് ഉദ്ഘാടനം നാളെ (ആഗസ്റ്റ് 6) രാവിലെ പത്ത് മണിക്ക് കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ പി.ടി.എ റഹീം എം.എൽ.എ നിർവഹിക്കും. പി.ടി.എ റഹീം എം.എൽ.എയുടെയും കേന്ദ്രസർക്കാർ സ്ഥാപനമായ അലിംകോ ബാംഗ്ലൂർ, തിരുവനന്തപുരം നാഷണൽ കരിയർ സർവീസ് അക്കാദമി, കൊച്ചി ക്യൂബ്സ് എജുകേയർ ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.അർഹരായ 321 പേർക്ക് സൗജന്യമായി വീൽചെയറുകൾ, ട്രൈ സൈക്കിൾ, ഹിയറിംഗ് എയ്ഡ്, സ്മാർട്ട്ഫോൺ, വൈറ്റ് കെയ്ൻ, റൊളേറ്റർ, സി.പി വീൽചെയർ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com