
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് പുതുതായി നിർമിച്ചതും ആധുനിക സംവിധാനങ്ങളോടുകൂടി സ്മാർട്ട് അങ്കണവാടി ആക്കിയ പുഷ്പഗിരി അങ്കണവാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു നാടിനു സമർപ്പിച്ചു. പുഷ്പഗിരി അങ്കണവാടി ALMSC അംഗം കെ വി ജോസ് മാസ്റ്റർ സ്വാഗതം സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റു വാർഡ് മെമ്പറുമായ മേരി തങ്കച്ചൻ പരിപാടിക്ക് ആശംസകൾ അറിയിച്ചു ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രൻ എട്ടാം വാർഡ് മെമ്പർ സുരേഷ് ബാബു എന്നിവർ സാനിധ്യം അറിയിച്ചു. വനിതാ ശിശു വികസന വകുപ്പ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് സൂപ്പർവൈസർ ഫസ്‌ലി പി കെ നന്ദി അർപ്പിച്ചു. അങ്കണവാടി പ്രീസ്കൂൾ കുഞ്ഞുങ്ങൾ അമ്മമാർ ഗുണഭോഗതാക്കൾ നാട്ടുകാർ അങ്കണവാടി വർക്കർമാർ എന്നിവർ അടക്കം നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു



