LOCAL NEWS

രാഹുൽ ഗാന്ധിയുടെ കോടഞ്ചേരി സന്ദർശനം സുരക്ഷാ പരിശോധനകൾ പൂർത്തീകരിച്ചു

കോടഞ്ചേരി:രാഹുൽ ഗാന്ധിയുടെ കോടഞ്ചേരി സന്ദർശനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സുരക്ഷാപരിശോധനകൾ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു. നാളെ ഉച്ചകഴിഞ്ഞ് നാല് മണി മുതൽ കണ്ണോത്ത് കോടഞ്ചേരി റൂട്ടിൽ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്, രാഹുൽ ഗാന്ധി എം.പിയുടെ പരിപാടിയിൽ എത്തുന്ന വാഹനങ്ങൾ കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്കൂൾ ഓഡിറ്റോറിയത്തിനുള്ളിലും പുറത്ത് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ ഗ്രൗണ്ടിലും രാഹുൽഗാന്ധിയെ കാണുവാനുള്ള വലിയ ഡിജിറ്റൽ സ്ക്രീൻ സൗകര്യം സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. സംഘാടകസമിതിക്ക് വേണ്ടി,ജോബി ഇലന്തൂർ, അലക്സ് തോമസ് ചെമ്പകശ്ശേരി, സണ്ണി കാപ്പാട്ട് മല, കെഎം പൗലോസ്, വിൻസെന്റ് വടക്കേ മുറിയിൽ, റോയി കുന്നപ്പള്ളി എന്നിവർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com