
നെല്ലിപ്പൊയിൽ:ജനാധിപത്യ ഭരണസംവിധാനങ്ങളെ പരിചയപ്പെടാനും കുട്ടികൾ ജനാധിപത്യമൂല്യങ്ങൾ സ്വായത്തമാക്കുന്നതിനും മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻനടത്തി.
പൂർണമായും ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിക്കുന്നതും പൊതു തിരഞ്ഞെടുപ്പുകളിൽ അനുവർത്തിക്കുന്നതും ആയ രീതിയിലാണ് പാർലമെൻറ് ഇലക്ഷൻ നടത്തിയത് : 66% വോട്ടോടുകൂടി മാസ്റ്റർ അഗസ്റ്റ്യൻ ഫ്രാൻസിസ് സ്കൂൾ ലീഡർ സ്ഥാനത്തേക്കും 50 %വോട്ടോടുകൂടി കുമാരി അമല ബെന്നി ഡെപ്യൂട്ടി സ്ക്കൂൾ ലീഡർ സ്ഥാനത്തേക്കും 70% വോട്ടോടുകൂടി മാസ്റ്റർ അബ്സലാം റൂസ്വൽറ്റ് ജനറൽ ക്യാപ്റ്റൻസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു .
ഹെഡ്മിസ്ട്രസ് ആൻസി തോമസ്, സീനിയർ അസിസ്റ്റന്റ്
സി. അൽഫോൻസ അഗസ്റ്റിൻ , ഷബീർ കെ.പിഎന്നിവർ നേതൃത്വം നൽകി.



