News

പ്രവാസിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ

താമരശ്ശേരി :പരപ്പൻ പൊയിൽ ഷാഫിയെ തട്ടി കൊണ്ട് പോയ കേസിലെ കർണ്ണാടക കന്യാന സ്വദേശികളായ മണ്ടിയൂർ വീട്ടിൽ നൗഫൽ നവാസ്( 25), മണ്ടിയൂർ വീട്ടിൽ ഇബ്രാഹിം ഖലീൽ (32) എന്നിവരെയാണ് ഇന്നലെ ഉച്ചക്ക് രണ്ടര മണിക്ക് താമരശ്ശേരി വെച്ച് ഡി വൈ എസ് പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടി അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ എഴിനാണ് ഷാഫിയെ വീട്ടിൽ നിന്നും നാലംഗ സംഘം തട്ടി കൊണ്ട് പോയത്. പിന്നീട് ദിവസങ്ങൾക്കു ശേഷം മൈസൂർ വെച്ച് വിട്ടയാക്കുകയായിരുന്നു.

സംഭവത്തിനു തലേന്ന് ഇപ്പോൾ പിടിയിലായ പ്രതികളാണ് തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ പ്രതികൾക്ക് കൊണ്ടോട്ടി എത്തിച്ചു കൊടുത്തത്. കേസിൽ ഇനി പിടിയിലാവാനുള്ള ഇക്കു എന്ന ഇക്ബാലിന്റെ കൂട്ടാളികളാണ് ഇരുവരും. സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ ഇവർ മുംബൈയിലും മറ്റുമായി കഴിഞ്ഞ ശേഷം ഇന്നലെ താമരശ്ശേരി ഡി വൈ എസ് പി മുൻപാകെ കീഴടങ്ങുകയായിരുന്നു. ഇനി തട്ടിക്കൊണ്ടു പോകലിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേർ കൂടി പിടിയിലവാനുണ്ട്. ഇതോടെ ഇത് വരെ പതിനൊന്നു പേർ ഈ കേസിൽ പിടിയിലായി.പ്രതികളെ താമരശ്ശേരി ജെ എഫ് സി എം കോടതി റിമാൻഡ് ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com