LOCAL NEWSNews

കോഴിക്കോട് നഗരം ചുറ്റിക്കാണാൻ ഡബിൾ ഡെക്കർ കെഎസ്ആർടിസി

ഫെബ്രുവരി 1 മുതൽ കോഴിക്കോട് നഗരം ചുറ്റിക്കാണാൻ കെഎസ്ആർടിസി ഡബിൾ ഡെക്കർ സർവീസ് ഒരുക്കുന്നു.കോഴിക്കോട് നഗരത്തിൽ എത്തുന്നവർക്ക് കോഴിക്കോട്ടെ പ്രധാന സ്ഥലങ്ങൾ ചുറ്റിക്കാണാനാണ് ഡബിൾ ഡെക്കർ ബസ് സർവീസ് കെഎസ്ആർടിസി ഒരുക്കുന്നത്.

ആദ്യഘട്ടത്തിൽ പ്ലാനിറ്റേറിയം, തളിക്ഷേത്രം , കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി -വരക്കൽ ബീച്ച് തുടങ്ങിയ ഇടങ്ങളിലേക്കായിരിക്കും ബസ്സർവ്വീസ് ഉണ്ടാകുക.

200 രൂപയായിരിക്കും ബസ് ചാർജ്. ഉച്ചമുതൽ രാത്രിവരെ നഗരം ചുറ്റിക്കാണാൻ സാധിക്കും. തിരുവനന്തപുരം നഗരത്തിൽ ഈ പദ്ധതി നടപ്പിലാക്കി വൻ സ്വീകാര്യത ലഭിച്ച് വിജയകരമായി മുന്നോട്ട് പോകുന്ന പദ്ധതി കോഴിക്കോട് ടൂറിസത്തിന് ഒരു മുതൽകൂട്ടാകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com