LOCAL NEWS

മലയോര ഹൈവേയിൽ അപകടം:കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു

കാർ ഇടിച്ചതിനെ തുടർന്ന് ആറുമണിവരെ വൈദ്യുതി മുടക്കം

പുല്ലുരാംപാറ: കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാംങ്കയം സ്കൂളിനു സമീപം ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു.ആനക്കാംപൊയിൽ സ്വദേശി എറമ്പൻ ഷഹദിനാണ് പരിക്കേറ്റത്.അപകടത്തെ തുടർന്ന് പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ഷഹദിന് വൈദ്യുതാഘാതവും ഏറ്റു.പുന്നക്കൽ – പുല്ലൂരാംപാറ റോഡിൽ പൊന്നാങ്കയം കാർ ഇടിച്ചതിനെ തുടർന്ന് HT പോസ്റ്റ് പൊട്ടിയതിനാൽ പൊന്നാങ്കയം, പൊന്നാങ്കയം സ്കൂൾ , മുളങ്കടവ്, മേലേ പൊന്നാങ്കയം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈകിട്ട് ആറുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി തിരുവമ്പാടി സെക്ഷനിലുള്ള അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com