LOCAL NEWS

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ഓണപ്പൂക്കള മത്സരവും കായിക മത്സരവും നടത്തി

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് ന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വിവിധഎ ഡി എസുകളെ പ്രതിനിധീകരിച്ച് കുടുംബശ്രീ പ്രവർത്തകർ പങ്കെടത്ത പൂക്കളമത്സരം നടത്തി.

അതോടൊപ്പം കസേരകളി,സ്പൂൺ റേസ്, സുന്ദരിക്ക് തിലകം ചാർത്തൽ,ഉൾപ്പെടെയുള്ള ഇനങ്ങളിൽ മത്സരം നടത്തി. ഓണഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ പ്രവർത്തകർക്കായി തീറ്റ മത്സരവും സംഘടിപ്പിച്ചു.തിരുവമ്പാടി കുടുംബശ്രീസി ഡി എസിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 24,25,26തീയ്യതികളിൽ തിരുവമ്പാടി പഞ്ചായത്ത്‌ ബസ് സ്റ്റാൻഡ് പരിസരത്തുള്ള സർവീസ് സഹകരണ ബാങ്ക് വക സ്ഥലത്ത് വിപുലമായ ഓണച്ചന്തയും നടത്തുന്നുണ്ട്.കുടുംബശ്രീ യൂണിറ്റുകൾ ഉത്പാധിപ്പിച്ച പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കിഴങ്ങുകൾ,, മറ്റു ഉത്പന്നങ്ങൾ എന്നിവ ഓണച്ചന്തയിൽ ലഭ്യമാണ്.കുടുംബശ്രീസി ഡി എസും, ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ ഓണഘോഷപരിപാടികളിൽ പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾ cds അംഗങ്ങൾ എന്നിവർ നേതൃത്വം കൊടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com