
അരീക്കോട് : ജീവകാരുണ്യ പ്രവർത്തകൻ കുനിയിൽ അബ്ദുൾ ഹമീദ് (64) നിര്യാതനായി.കിഴുപറമ്പിലെ കാഴ്ചയില്ലാത്തവരുടെ പുനരധിവാസ കേന്ദ്രം ഡയറക്ടറും കെ എൻ എം മലപ്പുറം ജില്ലാ ഭാരവാഹിയുമാണ്. ഭാര്യ: സാബിറ എരഞ്ഞിമാവ് തേക്കുംകാട്ടിൽ കുടുംബാംഗം. മക്കൾ: നവാസ് (ഖത്തർ), ഹഫാസ് (ഖത്തർ), ഫർസാദ്, ഫസീന (മദർ ഹോസ്പിറ്റൽ).ഖബറടക്കം ഇന്ന് (27-08-2023-ഞായർ) ഉച്ചയ്ക്ക് 01:00-മണിയ്ക്ക് ഇരുപ്പാൻകുളം ജുമാ മസ്ജിദിൽ.



