LOCAL NEWS

ചമൽ സ്വദേശിനിയായ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി: നഴ്സിങ് വിദ്യാർത്ഥിനിയെ ചെന്നൈയിലെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചമൽ എട്ടേക്ര ബബീഷിൻറെ മകൾ ദേവി കൃഷ്ണയാണ് (20) മരിച്ചത്. ചെന്നൈ ചെങ്കൽപേട്ട കർപ്പകവിനായക കോളേജിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു ദേവി.വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇന്ന് പുലർച്ചയോടെ വീട്ടിലെത്തിച്ചു. സംസ്കാരം നടത്തി. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com