LOCAL NEWS

അധ്യാപകദിനം ആചരിച്ചു

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ദേശീയ അധ്യാപക ദിനം വിവിധപരിപാടികളോടെ ആചരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ സിബി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് സിജോ മാളോല അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ ദിനാചരണപരിപാടികൾ ഉദ്ഘാടനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡന്റ് മനോജ് പെരിയപ്പുറം,സ്റ്റാഫ് സെക്രട്ടറി ക്രിസ്റ്റീന അഗസ്റ്റിൻ, സ്കൂൾ ലീഡർ ഐവിൻ റോബി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഗായകസംഘം ആശംസാ ഗാനം ആലപിച്ചു. സ്കൂളിലെ മുഴുവൻ അധ്യാപകരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. അധ്യാപക പ്രതിനിധി അബ്ദുൾ റഷീദ് ചടങ്ങിന് നന്ദിയർപ്പിച്ചു സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com