
മുക്കം :ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് (2) ആണ് മരണപ്പെട്ടത് ഇന്നലെ വൈകിട്ട് 7 മണിയോടുകൂടിയാണ് അപകടം നടന്നത്. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിലൂടെ വീണ് മരിച്ചതെന്ന് അറിയാൻ കഴിയുന്നത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.



