
തിരുവമ്പാടി:തിരുവമ്പാടിയിൽ അനധികൃത പാർക്കിങ്ങിന് പിഴ ചുമത്തി തുടങ്ങി. തിരുവമ്പാടിയിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് മറ്റും വരുന്ന വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് പല സമയങ്ങളിലും ഗതാഗത തടസ്സം നേരിടുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് പിഴ ചുമത്തി തുടങ്ങിയത്.
നിലവിൽ തിരുവമ്പാടി അങ്ങാടിയിൽ റോഡിന്റെ ഒരു വശമാണ് പാർക്കിങ്ങിന് അനുമതി ഉള്ളത്.ഇത് ലംഘിച്ചാണ് പലരും വാഹനം പാർക്ക് ചെയ്യുന്നത്.സ്കൂൾ സമയങ്ങളിൽ പോലും റോഡിന്റെ ഇരുവശമുള്ള പാർക്കിംഗ് പലപ്പോഴും ഗതാഗത തടസ്സം നേരിട്ടു.
ഹൈസ്കൂൾ റോഡിലാണ് ഏറ്റവും കൂടുതൽ ഗതാഗതം തടസ്സം നേരിടുന്നത്. ബീവറേജ് ഔട്ട്ലെറ്റിലേക്ക് വരുന്ന വാഹനങ്ങൾ പലതും ബീവറേജ് കോമ്പൗണ്ടിലേക്ക് പ്രവേശിക്കാതെ റോഡിന്റെ ഇരുവശങ്ങളിലും നിർത്തി പാർക്ക് ചെയ്യുന്നത് തിരുവമ്പാടി സ്വകാര്യ ഹോസ്പിറ്റലിലേക്ക് പോകുന്ന രോഗികൾക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുയാണ്.തിരുവമ്പാടി കെഎസ്ആർടിസി ബസ് ഡിപ്പോയുടെ വർക്ക്ഷോപ്പും പാർക്കിംഗ് ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
സ്കൂൾ സമയങ്ങളിൽ പോലീസിന്റെ സേവനം ഹൈസ്കൂൾ റോഡിലും ചർച്ചകളിലും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



