
മുക്കം: കൊയിലാണ്ടി _ എടവണ്ണ ദേശീയ പാത യിൽ ഗോതമ്പ് റോഡ് അങ്ങാടിയിൽ ഇന്ന് ഉച്ചയോടെ കാർ പൊടുന്നനെ ബ്രേക്ക് ഇട്ടപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് വെട്ടിത്തിരിഞ്ഞ കാർ പിൻവശം പോസ്റ്റിൽ ഇടിച്ച് തിരിഞ്ഞു മെയിൻ റോഡിൽ ചെന്നാണ് നിന്നത്. മറ്റു വാഹനങ്ങളോ കാൽനടയാത്രക്കാരോ അവിടെ ഇല്ലാഞ്ഞഞ്ഞത് വലിയ ദുരന്തത്തിൽ നിന്ന് രക്ഷയായി.കറുത്ത പറമ്പിൽ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു ഡ്രൈവർക്ക് സാരമായ പരിക്കുണ്ട്.ഓടത്തെരു മാടാം വളവിനുത്ത് വാഗണർ കാർ തെന്നിമാറി എതിർ ദിശയിലൂടെ വന്ന വാഹത്തിൽ ഉരസി വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ലാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ്. റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് ഹേതുവെന്ന് ചൂണ്ടിക്കാട്ടി മുമ്പ് നാട്ടുകാർ സംസ്ഥാന പാത ഉപരോധിച്ചിരുന്നെങ്കിലും സീബ്രാലൈനുകൾ സ്ഥാപിച്ചു അധികാരികൾ അതിനൊരു പരിഹാരം കണ്ടെങ്കിലും,മഴ പെയ്താൽ അപകടങ്ങൾ തുടർക്കഥയാവുകയാണ് സംസ്ഥാന പാത.



