LOCAL NEWS

മോഷണക്കേസ് പ്രതികൾ പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട്:മോഷണക്കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുക്കുന്നതിനിടയിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ സന്ദീപിന് (36) കുത്തേറ്റു.കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് സംഭവം നടന്നത്.

മെഡിക്കൽ കോളേജ് ഭാഗത്ത് വ്യാപകമായി നടക്കുന്ന വാഹന മോഷണകേസുകളുമായി ബന്ധപ്പെട്ടാണ്മെഡിക്കൽ കോളേജ് പോലീസ് കുറ്റിക്കാട്ടൂരിൽ പരിശോധനയ്ക്ക് എത്തിയത്.പരിശോധനയിൽ ചക്കും കടവ് സ്വദേശിയായ ശിഹാദ്പൊക്കുന്ന് സ്വദേശിയായ അക്ഷയ് എന്നിവരെ പോലീസ് ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റഡിയിലെടുത്തു.അതിനിടയിലാണ് മുഹമ്മദ് ത്വായിഫ് സ്ഥലത്ത് എത്തുകയും പോലീസിന് നേരെ കത്തി വീശുകയും ചെയ്തത്.ഇയാളെ പിടികൂടുന്നതിനുള്ള ശ്രമത്തിനിടയിലാണ് സന്ദീപിന് കൈക്ക് കുത്തേറ്റതെന്ന്മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.അതിനുശേഷം മുഹമ്മദ് ത്വായിഫ് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.പരിക്കേറ്റ സന്ദീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് പ്രാഥമിക ചികിത്സയ്ക്കുശേഷംവിട്ടയച്ചു.മുഹമ്മദ് ത്വായിഫിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com