
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ വിനോദസഞ്ചാരങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചതായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അറിയിച്ചു.
രണ്ടുദിവസങ്ങളിലായി മലയോര മേഖലയിലും ഉൾവനങ്ങളിലും കനത്ത മഴയയാണ് ഇതേ തുടർന്ന് മേഖലയിലെ പുഴകളിലും തോടുകളിലും വെള്ളം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രദേശത്തെ വിനോദസഞ്ചാരങ്ങളിലേക്കുള്ള യാത്ര വിലക്ക് ഏർപ്പെടുത്തിയത്.
പുഴയുടെ തീരത്ത് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും രാത്രി യാത്ര ഒഴിവാക്കണമെന്നും പ്രസിഡന്റ് അറിയിച്ചു.
വിലക്ക് ലംഘിച്ചുവരുന്ന വിനോദസഞ്ചാരികൾക്ക് തക്കതായ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.



