മുക്കം നഗരസഭ ലൈഫ് ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ച വീടുകൾക്ക് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു

മുക്കം നഗരസഭയിൽ ലൈഫ് ഒന്നാം ഘട്ടത്തിൽ (2016 – ന് മുൻപ് അനുമതി ലഭിച്ച് നിർമ്മാണം മുടങ്ങിക്കിടന്നവ) പൂർത്തീകരിച്ച വീടുകളുടെ ഗുണഭോക്താക്കളുടെ വീട് ഇൻഷുർ ചെയ്തു. തീപിടുത്തം, പ്രളയം, ഭൂകമ്പം , അപകടം തുടങ്ങിയവ മുഖേന വീടിനു നാശനഷ്ടം സംഭവിച്ചാൽ നഷ്ട പരിഹാരം ലഭിക്കുന്നതിനാണ് ഇൻഷുറൻസ് ഏർപ്പെടുത്തിയിരിക്കുന്നത്. 2024 മാർച്ച് 31 വരെയുള്ള ഇൻഷുറൻസ് തുകയാണ് സർക്കാർ അടച്ചിരിക്കുന്നത്. അതിനു ശേഷം ഇൻഷുറൻസ് തുടരാൻ ഗുണഭോക്താവിന് താത്പര്യമുണ്ടെങ്കിൽ സ്വന്തം നിലയ്ക്ക് പുതുക്കാനും കഴിയും. ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് ഡെപ്യൂട്ടീ ചെയർ പേഴ്സൺ അഡ്വ. ചാന്ദിനി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സത്യനാരായണൻ അദ്ധ്യക്ഷത വഹിച്ചു. മധു മാസ്റ്റർ, മറ്റ് കൗൺസിലർമാരും പങ്കെടുത്തു



