LOCAL NEWS

ലോക സെറിബ്രൽ പാൾസി ദിനം ആചരിച്ചു

മുക്കം:എം.എ.എം. ഒ. കോളേജ് മണാശ്ശേരിയിലെ BSc മൈക്രോ ബയോളജി അവസാന വർഷ വിദ്യാർത്ഥികൾ മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുമായി ചേർന്ന് ലോക സെറിബ്രൽ പാൾസിദിനം സമുചിതമായി ആചരിച്ചു.” ഒരുമിച്ച് ശക്തരാവുക” എന്ന സന്ദേശമുയർത്തി പ്രതീക്ഷയിൽ നടന്ന പരിപാടിയിൽ മസ്തിഷ്ക തളർവാതം മൂലം ജീവിതത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികളെ ചേർത്തുപിടിച്ച് ആടിയും പാടിയും ഒരു പകൽ ചിലവഴിച്ചാണ് കുട്ടികൾ മടി ങ്ങിയത്. ഹെഡ്മിസ്ട്രസ്സ് ഫാത്തിമ സൽവ ത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി. ലുക്മാൻ എ. ഉദ്ഘാടനം ചെയ്തു. ടി.പ്രഭാകരൻ, ജസ്ന . ഇ , സന എം.എ, ഇർഫാന പി., റജിന ,ഷമീം . സി.കെ എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com