LOCAL NEWS

വല്ലത്തായ് കടവ് പാലം; നിർമാണം ഉടൻ ആരംഭിക്കും

മുക്കം: നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അറുതി വരുത്തി ചെറുപുഴക്ക് കുറുകെ വല്ലത്തായ് കടവിൽ കോൺക്രീറ്റ് പാലം നിർമാണം ഉടൻ ആരംഭിക്കും. കാരമൂല-വലത്തായി -തേക്കുംകുറ്റി റൂട്ടിലാണ് പുതിയ കോൺക്രീറ്റ് പാലം നിർമിക്കുന്നത്.

ഒരാഴ്ചക്കകം പഴയ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമാണം ആരംഭിക്കുമെന്ന് ലിന്‍റോ ജോസഫ് എംഎൽഎയുടെ ഓഫീസ് അറിയിച്ചു. 4.95 കോടി ചിലവിൽ നിർമിക്കുന്ന പാലത്തിന്‍റെ പ്രവൃത്തി നടത്തുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്.2021 – ൽ വല്ലത്തായി കടവിൽ പാലം അനുവദിച്ച് 4 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും സമീപറോഡിന് ആവശ്യമായ സ്ഥലം വിട്ടുകിട്ടാത്തതിനാൽ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്യാനായില്ല.

സ്ഥലം ലഭ്യമായപ്പോഴേക്കും പിഡബ്ല്യുഡി നിരക്കിൽ വന്ന മാറ്റം കാരണം 4.7 കോടിയായി തുക വർധിച്ച് പുതുക്കിയ ഭരണാനുമതിയായി മാറി.സാങ്കേതിക അനുമതിക്ക് കൊടുത്തപ്പോൾ ജിഎസ്ടി നിരക്കിലും മാറ്റം വന്നു. ആ മാറ്റം കൂടി പരിഗണിച്ചാണ് 4.95 കോടിക്ക് പുതുക്കിയ ഭരണാനുമതി ലഭിച്ചതും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതും. നിലവിൽ വല്ലത്തായ് കടവിൽ വീതികുറഞ്ഞ വെന്‍റ് പൈപ്പ് പാലമാണ് ഉള്ളത്. ഇതിന് കൈവരികളും ഇല്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com