LOCAL NEWSNewsTHIRUVAMBADY

സ്റ്റാഫ്റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി:വായന പരിപോഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ സ്റ്റാഫ്റൂം ലൈബ്രറി തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ.ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ,ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്,പി.ടി.എ പ്രസിഡൻ്റ് സിജോ മളോല, അധ്യാപകരായ അഖില ബെന്നി, ക്രിസ്റ്റീന അഗസ്റ്റിൻ, ഡിൽന മരിയ, ജിബിൻ എന്നിവർ പരിപാടിയിൽപങ്കെടുത്തു. അധ്യാപകർ കൂടുതൽ പുസ്തകങ്ങൾ അടുത്തറിയുക, അധ്യാപകർക്കുള്ള റഫറൻസ് പുസ്തകങ്ങൾ ശേഖരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com