
മുക്കം : മുക്കത്ത് സ്വകാര്യ ബസ്സ് മുച്ചക്രവാഹനത്തിൽ ഇടിച്ചു യാത്രക്കാരന് പരിക്ക്.ഇന്ന് വൈകുന്നേരം 3 മണിക്കാണ് അപകടം സംഭവിച്ചത് അരീക്കോട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസ് പിസി ജംഗ്ഷനിലുള്ള സിഗ്നൽ കടന്നു മുന്നോട്ടു പോകുമ്പോൾ മുച്ചക്രത്തിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഉള്ളിയേരി സ്വദേശിയും മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസിൽ ജോലിചെയ്യുന്ന കെ.പി ബാബുവിന് പരിക്കേറ്റു.തലക്കും വാരിയെല്ലിനും പരിക്കേറ്റ ബാബുവിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



