
പുല്ലുരാംപാറ : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികവും പുഷ്പാർച്ചനയും ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആദ്യത്തെ ക്ലബായ പള്ളിപ്പടി ഒ എം ആർ സി (ഉമ്മൻ ചാണ്ടി മെമ്മോറിയൽ റിക്രിയേഷൻ ക്ലബ് ) യുടെ നേതൃത്വത്തിൽ സമുചിതമായി നടത്തി..
ചരമവാർഷികത്തിനോടുബന്ധിച്ച് ക്ലബിന്റെ നേതൃത്വത്തിൽ പള്ളിപ്പടി അങ്ങാടിയും പരിസരവും റോഡരികിലെ കാടു വെട്ടിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തും ശുചികരിച്ചു..
ക്ലബ് പ്രസിഡന്റ് റോയ് കളത്തൂർ, സെക്രട്ടറി ലിജോ കുന്നേൽ, ട്രെഷറർ സോണി മണ്ഡപത്തിൽ, ജെയ്സൺ മണിക്കൊമ്പേൽ,സിബിൻ പാറാങ്കൽ, ബോബൻ കുന്നുംപുറത്ത്,സിജോ മാളോലയിൽ, സജി താണ്ടാം പറമ്പിൽ, സന്തോഷ് ഞാറക്കാട്ട്, ഷിജു തെങ്ങുംപള്ളിൽ, ബെന്നി മണിക്കൊമ്പേൽ,ഷിനോജ് കിഴക്കേപ്പറമ്പിൽ, സണ്ണി നെല്ലാനിക്കാട്ട്, ജോബി പുന്നത്താനത്ത്,ഹെൻട്രി എന്നിവർ നേതൃത്വം നൽകി..



