
കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ‘ആത്മ’ (അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്‌മെന്റ് ഏജൻസി) പദ്ധതിയുടെ ഭാഗമായുള്ള കൊടുവള്ളി ബ്ലോക്ക്തല കർഷക അവാർഡുകൾ പ്രഖ്യാപിച്ചു.
മികച്ച സുഗന്ധവിള കർഷകൻ: മാത്യു കൊഴുവനാൽ (കട്ടിപ്പാറ). കുരുമുളക്, ഗ്രാമ്പൂ, ജാതി എന്നിവ കൃഷി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ അത്യുത്പാദന ശേഷിയുള്ള വ്യത്യസ്ത ഇനങ്ങളും ഉൾപ്പെടുന്നു.
മികച്ച യുവകർഷകൻ: സി.പി. അജയ് കൃഷ്ണൻ (പരപ്പൻപൊയിൽ, ശ്രീ പത്മത്തിൽ). നെൽക്കൃഷിയിലും പച്ചക്കറി കൃഷിയിലും നൂതന സാങ്കേതിക വിദ്യകൾ പ്രയോഗിച്ച് കുറഞ്ഞ ചെലവിൽ മികച്ച വിളവ് നേടുന്നു. ഐ.ടി. ജോലിക്കിടയിലാണ് കൃഷിപ്പണി.
മികച്ച വനിതാ കർഷകർ: നവോമി ബാബു (ഓമശ്ശേരി), ജീഷ ബാലകൃഷ്ണൻ നമ്പ്യാർ (കൂടരഞ്ഞി പൂവാരൻതോട്). ഇരുവരും ഈ അവാർഡ് പങ്കിട്ടു.
കപ്പ, വാഴ, പച്ചക്കറി കൃഷികൾ ചെയ്യുന്ന നവോമി മൂല്യവർധിത ഉൽപ്പന്നങ്ങളും നിർമിക്കുന്നുണ്ട്.
ജീഷയുടെ കൃഷിയിടത്തിന് ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഇവർ ഫാം ടൂറിസം സംരംഭക കൂടിയാണ്.
പ്രോത്സാഹന സമ്മാനങ്ങൾ:
യുവകർഷക പ്രോത്സാഹന സമ്മാനം: അഭിജിത്ത് കൂകിലി കുഴിയലിൽ (ഓമശ്ശേരി പുത്തൂർ).
സുഗന്ധവിള കർഷക പ്രോത്സാഹന സമ്മാനം: ചന്ദ്രബാബു തറക്കുന്നേൽ (തിരുവമ്പാടി), ആന്റണി വാളിപ്ലാക്കൽ (കൂടരഞ്ഞി), എ.കെ. രാജപ്പൻ (കോടഞ്ചേരി), അബ്ദുറഹ്മാൻ കൊട്ടാരക്കോത്ത്, ടി.എസ്. ചെറിയാൻ തൊണ്ടയിൽ (ഓമശ്ശേരി).
വനിതാ കർഷക പ്രോത്സാഹന സമ്മാനം: മിനി വിൽസൺ പുതുപറമ്പിൽ (തിരുവമ്പാടി), സെലിൻ വിൽസൺ (തിരുവമ്പാടി), ഹന്നത്ത് ബീവി നെല്ലിക്കൽ (കട്ടിപ്പാറ), സീനത്ത് പുളിയറക്കൽ (പുതുപ്പാടി), ഷീബ മരത്തിൽ (മടവൂർ).
ഇവരോടൊപ്പം മറ്റു മികച്ച കർഷകർക്കും പ്രോത്സാഹന സമ്മാനം നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, കൃഷി അസി. ഡയറക്ടർ പ്രിയാ മോഹൻ എന്നിവർ അറിയിച്ചു.



