LOCAL NEWS

ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാംവാർഷികം സംഘടിപ്പിച്ചു

തിരുവമ്പാടി : ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകയായ ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാംവാർഷിക പൊതുയോഗം സംഘടിപ്പിച്ചു.സൊസൈറ്റി രക്ഷാധികാരി ജോസ് സക്കറിയാസ് അഴകത്ത് ഉദ്ഘാടനം ചെയ്തു.ലിബി ചാക്കോ മടുക്കക്കാട് അധ്യക്ഷനായി. 33 വർഷത്തെ സൈനിക സേവനത്തിനു ശേഷം വിരമിച്ച ലെഫ്റ്റനന്റ് കേണൽ കൂടരഞ്ഞി സ്വേദേശിനി മിനി തോമസിനെ ജോസ് മൊമെന്റോ നൽകി ആദരിച്ചു.ഹസീബ് ചെറുകാട്ടിൽ, ബോണി ജേക്കബ് ആഴകത്ത്, റംഷാദ് ചെറുകാട്ടിൽ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: ബിനു വടയാറ്റുകുന്നേൽ (പ്രസി.), അർഷാദ് കൊട്ടേക്കാടൻ, ശിവദാസൻ അരീക്കൽ (വൈസ്. പ്രസി.), റംഷാദ് ചെറുക്കാട്ടിൽ (സെക്ര.), ജിനു കൂരാപ്പിളളിൽ, സിബി വെട്ടിക്കാട്ടിൽ (ജോ.സെക്ര.), സുഹറ മുസ്തഫ (ഖജ.).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com