
അഗസ്ത്യൻമുഴി ഭാഗത്തുനിന്ന് വരുന്ന ബസുകൾ അഭിലാഷ് ജങ്ഷനിൽ ആളുകളെ ഇറക്കി കാരശ്ശേരി ജങ്ഷൻമുതൽ സംസ്ഥാനപാതയോരത്ത് നിർത്തിയിടണം.
മുക്കം പാലംവഴിവരുന്ന ബസുകൾ കാരശ്ശേരി ബാങ്കിനുമുന്നിൽ ആളുകളെ ഇറക്കി കുറ്റിപ്പാല-വെസ്റ്റ് മാമ്പറ്റ റോഡരികിൽ പാർക്ക് ചെയ്യണം.
കുറ്റപ്പാല-പി.സി. ജങ്ഷൻ വഴിവരുന്ന ബസുകൾ അഭിലാഷ് ജങ്ഷനിൽ ആളുകളെ ഇറക്കി അത്താണി പമ്പിന് മുന്നിലെ മൈതാനത്തോ അഗസ്ത്യൻമുഴി- തിരുവമ്പാടി റോഡരികിലോ പാർക്ക് ചെയ്യണം.
കാരമൂല കുമാരനെല്ലൂർ വഴിവരുന്ന ബസുകൾ മുക്കം കടവിൽ ആളുകളെ ഇറക്കി കാരശ്ശേരി പഞ്ചായത്ത് നീരിലാക്കൽ മൈതാനത്തോ കാരശ്ശേരി ജങ്ഷൻമുതൽ സംസ്ഥാന പാതയോരത്തോ നിർത്തിയിടണം.
കാറുകൾ സ്റ്റാർ ഹോട്ടലിന് സമീപത്തെ മൈതാനത്തും പുതിയ സ്റ്റാൻഡിന് സമീപത്തെ ലേണിങ് ടെസ്റ്റ് മൈതാനത്തും പി.സി. ജങ്ഷനിലെ മൈതാനത്തും ഇരുചക്രവാഹനങ്ങൾ ലേണിങ് ടെസ്റ്റ് മൈതാനത്തിന് സമീപത്തെ ഗ്രൗണ്ടിലും നിർത്തിയിടണം.
കോഴിക്കോട്ട് നിന്ന് വരുന്ന എല്ലാവാഹനങ്ങളും വെസ്റ്റ് മാമ്പറ്റ കുറ്റിപ്പാല വഴി മുക്കത്ത് പ്രവേശിക്കണം. എല്ലാ ബസുകളും പി.സി. റോഡിലൂടെ ആലിൻചുവട് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.
കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളും, വാഹനങ്ങളും കുറ്റിപ്പാല വെസ്റ്റ് മാമ്പറ്റ വഴി പോവണം.



