LOCAL NEWS

സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം നടത്തി.

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വാർഷിക സമ്മേളനം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.
വനിതാവേദി സാംസ്കാരിക വേദി സംഗമം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ ,കലാ സാംസ്കാരിക പരിപാടികൾ , പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജോസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം സദാനന്ദൻ സംഘടനാ കാര്യങ്ങൾ പങ്കു വെച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം വി ഡി സേവ്യർ തെരഞ്ഞെടുപ്പിൽ വരണാധികാരിയായി.
യൂണിറ്റ് സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ എം കെ തോമസ്, വനിതാവേദി ചെയർ പേഴ്സൺ ടെസ്സി മാത്യൂ , പ്രതിനിധി റൂബി തോമസ് ,

, സാംസ്കാരിക വേദി യൂണിറ്റ് കൺവീനർ ടോം തോമസ്,ബ്ലോക്ക് കൺവീനർ ടി  ടി സദാനന്ദൻ , സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ എം വി ജോർജ് , ജോസ് പ്രസാദ് , പി എം ജോസഫ് , ടി ഒ അബ്ദുറഹ്മാൻ എന്നിവർ  പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് എം ജെ ജെയിംസ് തെരഞ്ഞെടുപ്പിൽ പാനൽ അവതരണം നടത്തി. ജോയിന്റ് സെക്രട്ടറി എം എം ജോസഫ് പ്രമേയം അവതരിപ്പിച്ചു.
സമ്മേളനാനന്തരം സ്നേഹ വിരുന്നും നടത്തി.
ഭാരവാഹികൾ
എം വി ജോർജ് – പ്രസിഡന്റ്
കെ കെ ഹരിദാസ് – സെക്രട്ടറി
ജോസ് പ്രസാദ് – ട്രഷറർ .
ഫോട്ടോ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി പഞ്ചായത്ത് വാർഷിക സമ്മേനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com