News

എന്റെ ഭ്രാന്തൻ ചിന്തകൾ…76.

ചിന്ത ചിന്തനീയം..

ചിന്തയാണ് ആദ്യം. അതിനുശേഷമാണ് പ്രവർത്തനം..

ചിന്ത നല്ലതാണെങ്കിൽ പ്രവർത്തനം നന്നാവും, ആഗ്രഹങ്ങൾ നന്നാവും, ലക്ഷ്യങ്ങൾ നന്നാവും. അതോടെ ജീവിതം മനോഹരമാകുകയും ചെയ്യും.

ചിന്ത മോശമാണെങ്കിൽ എല്ലാം നേരെ തിരിച്ചും..

നന്നായി പഠിക്കണം, നല്ല ജോലി നേടണം, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും നല്ലത് ചെയ്യണം, ജീവിതനിലവാരം ഉയർത്തി സംസ്കാര സമ്പന്നനായി ജീവിക്കണം എന്നൊക്കെയാണ് ചിന്ത എങ്കിൽ അതിനുവേണ്ട പ്രവർത്തികൾ നന്നാവും, ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നന്നാവും, ജീവിതം മനോഹരമാകും, സ്വാഭാവികമായും സ്വർഗ്ഗം ഭൂമിയിൽ തന്നെ സൃഷ്ടിക്കപ്പെടുകയും ചെയ്യും..

മറ്റുള്ളവയുടെ കുറ്റവും കുറവും കണ്ടെത്തി അതിൽ സന്തോഷിക്കാനും ആഗ്രഹപൂർത്തീകരണത്തിന് എന്ത് നെറികേട് കാണിക്കാനും കൊള്ളയെയും കൊലയെയും സാധൂകരിക്കാനും ഒക്കെയാണ് ചിന്തിക്കുന്നതെങ്കിൽ പ്രവർത്തനം ദുർഘടം പിടിച്ചതാവും. ജീവിതം ദുരിത പൂർണമാകും. നരകം ഭൂമിയിൽ തന്നെ സൃഷ്ടിക്കപ്പെടുകയും ചെയ്യും..

പേടിപ്പിച്ചും പ്രലോഭിപ്പിച്ചും ചിന്തയെ ശുദ്ധമാക്കാനാണ് എല്ലാ ആത്മീയ ഗ്രന്ഥങ്ങളും പറയുന്നത്..

ആത്മീയ ആചാരങ്ങളെല്ലാം തന്നെ ചിന്തയെ സംസ്കരിച്ച് സമ്പന്നമാക്കാൻ വേണ്ടിയുള്ളതാണ്..

നിർഭാഗ്യവശാൽ നമ്മളിൽ ബഹുഭൂരിപക്ഷം പേരും വ്യക്തി താൽപര്യങ്ങൾക്കും മരണാനന്തര ജീവിതസാഫല്യത്തിനും വേണ്ടി മാത്രമാണ് ആത്മീയത എന്ന് തെറ്റിദ്ധരിച്ച് അതിനെ മലീമസമാക്കി കൊണ്ടിരിക്കുകയാണ്..

ബുദ്ധിമാനായ ഒരു യുക്തിവാദി പറഞ്ഞത് ഞാൻ ഇവിടെ കുറിക്കുന്നു..

“നല്ലത് ചിന്തിച്ച് നല്ലത് പ്രവർത്തിച്ച് നല്ലത് ആഗ്രഹിച്ച് നല്ലത് ലക്ഷ്യം വെച്ച് ജീവിച്ചാൽ ഇവിടം സ്വർഗ്ഗമാകും. മരണാനന്തരം സ്വർഗ്ഗമോ അത്തരത്തിൽ മറ്റെന്തിമെങ്കിലും ഉണ്ടെങ്കിൽ അത് ലഭിക്കുകയും ചെയ്യും”..

Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com