
നെല്ലിപ്പൊയിൽ :ഇന്ന് രാവിലെ നെല്ലിപ്പൊയിൽ – പുല്ലൂരാംപാറ മലയോര ഹൈവേയിൽ മഞ്ഞുവയലിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ കോടഞ്ചേരി കല്ലന്ത്രമേട് സ്വദേശി പൂവത്തിങ്കൽ ബെന്നി (53) യാണ് മരിച്ചത്.
നെല്ലിപ്പൊയിൽ നിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ റോഡിൽ നിന്ന് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊള്ളക്കച്ചാലിൽ ഷൈബി ആണ് ഭാര്യ.
മക്കൾ: ജിന്റോ ബെന്നി, ജിജോ ബെന്നി.
മരുമക്കൾ : ലിനറ്റ്, മരിയ.



