
കൂമ്പാറ ബസാർ :കൂമ്പാറയിലെ ബസ്റ്റാൻറിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.
പരിക്കേറ്റ മരഞ്ചാട്ടി സ്വദേശി ഷഫീഹ്,കൂടരഞ്ഞി സ്വദേശി അദ്നാൻ,കൊടുവള്ളി സ്വദേശി ഷിജാസ് എന്നിവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരഞ്ചാട്ടി സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൂടരഞ്ഞി സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.



