LOCAL NEWS

അധാർമിതക്കേതിരെ മഹല്ല് കൂട്ടായ്മകൾ രൂപപ്പെടണം: വിസ്ഡം യൂത്ത്

മുക്കം: വിസ്ഡം യൂത്ത് മുക്കം മണ്ഡലം സമിതി സംഘടിപ്പിച്ച ആദർശ സമ്മേളനത്തിൽ ഷാഫി സലഫി പട്ടാമ്പി മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന സമിതി 2024 ജനുവരി 10 11 തീയതികളിൽ മലപ്പുറത്ത് വച്ച് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്..സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അധാർമിക പ്രവണതകൾക്കെതിരെ മഹല്ലുകൾ സംഘടിക്കണമെന്നും, കൂട്ടായ്മകൾ രൂപീകരിക്കപ്പെടണമെ ന്നും വിസ്ഡം യൂത്ത് ആവശ്യപ്പെട്ടു. സാമൂഹ്യ ഭദ്രതയെ തകർക്കുന്ന കുടുംബ സംവിധാനങ്ങളെ ശിഥിലമാക്കുന്ന കാഴ്ചപ്പാടുകൾക്ക് പുതിയ തലമുറയിൽ പ്രചാരം വർദ്ധിച്ചു വരികയാണന്ന് യോഗം ചൂണ്ടിക്കാട്ടി.വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ മണ്ഡലം ഭാരവാഹി ഷംസീർ സ്വലാഹി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇംതിയാസ് തിരുവമ്പാടി, ഷബീർ കാരമൂല എന്നിവർ സംസാരിച്ചു.പരിപ്പാടിയിൽ ഹബീബ് തിരുവമ്പാടി, ഹാഷിർ കക്കാട്, മനാഫ്കാരും ല, ഷാനിബ് മുക്കം സംബന്ധിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com