LOCAL NEWSTHIRUVAMBADY

അമ്പലപ്പാറ നിവാസികൾക്ക് കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങളോളം

കുഴിയെടുത്ത് പരിശോധന നടത്തുന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും(ഇടതു) തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അബ്ദുറഹ്മാനും വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിലും സ്ഥലം സന്ദർശിച്ചപ്പോൾ(വലുത്)

തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പാറ വാർഡിൽ പലസ്ഥലങ്ങളിലുമായി കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങളോളമായി.കുടിവെള്ള മെയിൻ പൈപ്പ് പൊട്ടിയതാണോ അതെല്ല മറ്റു മാർഗ്ഗ തടസ്സങ്ങൾ ഉള്ളതാണോ എന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.ഒരാഴ്ചയായി പല സ്ഥലങ്ങളിലും കുഴിയെടുത്ത് വാൽവുകൾ പരിശോധിച്ചു വരികയാണ് അമ്പലപ്പാറ വാർഡ് മെമ്പർ ഷൗക്കത്തിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ജീവനക്കാർ.ഒരുമാസം മുമ്പ് ജൽ ജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പ് ഇടുന്നതിനു കുഴിയെടുത്തപ്പോൾ പിസി മുക്ക് കയറ്റത്തിൽ പൈപ്പ് പൊട്ടിയിരുന്നു.പൊട്ടിയ പൈപ്പിലൂടെ ചളി നിറഞ്ഞതാവാമെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതർ വ്യക്തമാക്കി.എത്രയും പെട്ടെന്ന് കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com