LOCAL NEWS

കൂമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് പുതിയ കെട്ടിടം; ഉദ്ഘാടനം ജനുവരി 16 ന്

കൂമ്പാറയിൽ ഇലക്ക്ട്രിക്കൽ സെക്ഷൻ ഓഫീസിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 ജനുവരി 16 ന് വൈകീട്ട് 4 മണിക്ക് ലിന്റോ ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പുമന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിക്കും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായി കൂമ്പാറ വെൽനസ് സെന്ററിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു. വിവിധ ഉപസമിതികൾ രൂപീകരിച്ചു പ്രവർത്തനനം ആരംഭിച്ചു. ചടങ്ങിൽ കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഷാ ബാനു തുടങ്ങിയവർ സംസാരിച്ചു. ശിവകുമാർ സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com