
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ കരിമ്പ് പ്രദേശത്ത് കാട്ടാനയിറങ്ങി. തുടർച്ചയായി മൂന്നുദിവസമെത്തിയ കാട്ടാന വാഴക്കൃഷി വ്യാപകമായി നശിപ്പിച്ചു. പൂമരത്തംകൊല്ലി സണ്ണിയുടെ വാഴക്കൃഷിയാണ് ചവിട്ടിമെതിച്ചത്.പടക്കമുപയോഗിച്ച് തുരത്തിയെങ്കിലും വീണ്ടുമെത്തി കൃഷി നശിപ്പിക്കുകയായിരുന്നെന്ന് സണ്ണി പറഞ്ഞു. വീടിനോടുചേർന്ന് ബാങ്ക്‌വായ്പയെടുത്ത് നടത്തിയ വാഴക്കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്.
നൂറോളം കുടുംബങ്ങൾ അധിവസിക്കുന്നുണ്ടിവിടെ. ജനവാസമേഖലയിൽ കാട്ടാനയെത്തിയത് നാട്ടുകാരിൽ ആശങ്ക ഉയർത്തിരിക്കുകയാണ്. വിനോദസഞ്ചാര മേഖലകൂടിയായതിനാൽ ഒട്ടേറെ റിസോർട്ടുകളുമുണ്ടിവിടെ.



