
തിരുവമ്പാടി: തിരുവമ്പാടി,കാരശ്ശേരി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന താഴെ തിരുവമ്പാടി – കുമാരനെല്ലൂർ – മണ്ടാംകടവ് റോഡ് പരിഷ്കരണ പ്രവൃത്തി പൂർത്തിയായി. 5.5 കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ BM & BC നിലവാരത്തിലാണ് റോഡ് പരിഷ്‌കരിച്ചത്.
ഇതോടൊപ്പം ചെറുപുഴയിൽ വല്ലത്തായികടവിൽ 4.98 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലം പ്രവൃത്തി ആരംഭിച്ചിരിക്കു കയാണ്. ഇരു പദ്ധതികളുടെയും ഉദ്ഘാടനം 2024 ജനുവരി 15 ന് രാവിലെ 11 മണിക്ക് പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് കാരമുലയിൽ വെച്ച് നിർവ്വഹിക്കും. തിരുവമ്പാടി നിയോജകമണ്ഡലം എം. എൽ. എ ലിൻ്റോ ജോസഫ് അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും സംഘടനാ പ്രതിനിധി കളും ചടങ്ങിൽ പങ്കെടുക്കും



