ദേശ് ബച്ചാവോ മഹാറാലിയിൽ പാമ്പിഴിഞ്ഞപാറയിൽ നിന്നും നൂറ് സമരഭടൻമാർ പങ്കെടുക്കും.

തിരുവമ്പാടി : 2026 നവംബർ 07 ന് ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിക്കുന്ന ദേശ് ബച്ചാവോ മഹാറാലിയിൽ പാമ്പിഴഞ്ഞപാറ മേഖലയിൽ നിന്നും നൂറ് സമരഭടൻമാരെ അണിനിരത്തുവാൻ കോൺഗ്രസ് കമ്മറ്റി യോഗം തീരുമാനിച്ചു. യോഗം തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സുന്ദരൻ എ പ്രണവം ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ഹനീഫ അച്ചപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്ബ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ജോസ് മണ്ഡപത്തിൽ, മൊയ്തീൻ കാട്ടിപ്പരുത്തി, അലവിക്കുട്ടി പാണ്ടം കാവിൽ, അവറാച്ചൻ വെള്ളാരംകുന്നേൽ, ഫ്രാൻസിസ് മണ്ഡപത്തിൽ, ജോജോ വെട്ടിക്കാട്ട്, ആൽബിൻ ജോസഫ് തെങ്ങുംപള്ളി, അസീസ് എരോമൽ കണ്ടി, കുഞ്ഞിമരക്കാർ പാലക്കൽ, ഉമ്മർ മലമ്പാടത്ത്, കെ. എൻ. രാജൻ, റോണി പൂതക്കുഴി, കരിം വല്ലക്കാടൻ, അലി ചക്കുങ്ങൽ എന്നിവർ സംസാരിച്ചു



