LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

കുടിശ്ശികയില്ലാതെ ക്ഷാമാശ്വാസം അനുവദിച്ച സർക്കാരിനെ അഭിവാദ്യം ചെയ്ത് കെ.എസ്.എസ്.പി.എ തിരുവമ്പാടി മണ്ഡലം കമ്മറ്റി.

തിരുവമ്പാടി: പെൻഷൻകാർക്കും ജീവനക്കാർക്കും കുടിശ്ശികയില്ലാതെ ക്ഷാമാശ്വാസം അനുവദിച്ച സർക്കാർ നടപടിയിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ്റെ (കെ.എസ്.എസ്.പി.എ) തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദപ്രകടനവും മധുരപലഹാര വിതരണവും നടത്തി. തിരുവമ്പാടി സബ് ട്രഷറിക്ക് മുമ്പിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്‌ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി, പെൻഷൻകാർക്ക് 2 ശതമാനം ക്ഷാമാശ്വാസം അനുവദിച്ച് നവംബറിലെ പെൻഷനോടൊപ്പം ലഭ്യമാക്കിയ കേരള സർക്കാരിന് ചടങ്ങിൽ അഭിവാദ്യമർപ്പിച്ചു.
കെ.എസ്.എസ്.പി.എ തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രസിഡന്റ് ഡോ. പി.എ മത്തായി പുളിയിലക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിബി കുര്യാക്കോസ് മഠത്തിൽ, സുന്ദരൻ എ പ്രണവം, അബ്‌ദുൾ ബഷീർ ചൂരക്കാട്ട്, കെ.ഐ. ലൈസമ്മ, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ജോയ് പന്തപ്പിള്ളിൽ, അനിൽകുമാർ പൈക്കാട്ട്, തങ്കച്ചൻ ആനന്ദശേരിൽ, കെ.എസ്. ഷാജു, വി.ജി ബെന്നി, ഇ.ജെ. തങ്കച്ചൻ എഴുത്താണിക്കുന്നേൽ, മേരി വർഗീസ്, കെ.ജെ. സെലിമോൻ, വി.എം. ഗംഗാദേവി, എൻ.ടി. മത്തായി, കെ.എസ്. ഷാൻ്റി എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com