KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
SMA ചികിത്സാ സഹായം
SMA ചികിത്സാ സഹായം
സഹായഹസ്തവുമായി കോടഞ്ചേരി സെൻ്റ് ജോസഫ്‌സ് ഹൈസ്കൂൾ മാതൃകയാകുന്നു.

കോടഞ്ചേരി : കല്ലുരുട്ടിയിലെ ജനിതക രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് ചികിത്സാ സഹായം എത്തിച്ചു നൽകി കോടഞ്ചേരി സെൻ്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറിയുടെ ഹൈസ്‌കൂൾ വിഭാഗം മാതൃകയായി. അധ്യാപകരും അനധ്യാപകരും കുട്ടികളും ചേർന്ന് സമാഹരിച്ച തുക ഔദ്യോഗികമായി കൈമാറി.
സ്‌കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സ്‌കൂൾ മാനേജർ റവ. ഫാ. ജോൺ ഉറവുങ്കര, പിടിഎ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത്, ഹെഡ്മാസ്റ്റർ ബിനു ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ സ്‌കൂൾ ലീഡർ അസിൻ മരിയ, സ്‌റ്റാഫ് സെക്രട്ടറി അനൂപ് ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ചാൾസ് തയ്യിൽ, ബിബിൻ ചീരാംകുഴി എന്നിവർ ചേർന്ന് ഭാരവാഹികൾക്ക് തുക കൈമാറി. സതീഷ് മാത്യു പരിപാടികൾക്ക് നേതൃത്വം നൽകി.



