
തിരുവമ്പാടി: കെ സി ബി സി ലഹരി വിരുദ്ധ സമിതി താമരശ്ശേരി രൂപതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് നേതൃത്വ പരിശീലന ക്യാമ്പും ക്ലബ്ബ് ഡയറക്ടർമാരായ അദ്ധ്യാപകർക്ക് കൗൺസലിങ് പരിശീലനവും രൂപതാ തലത്തിൽ നടത്തി. ചൈൽഡ് റൈറ്റ് ആക്റ്റിവിസ്റ്റ് സിബി ജോസ് , കൺസൽട്ടന്റ് സൈക്കോളജിസ്റ്റുകളായ എൽ ആർ അഞ്‌ജന , വി അഞ്ജന എന്നിവർ പരീശീലന ക്ലാസ്സെടുത്തു.തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് വികാരി ഫാദർ തോമസ് നാഗ പറമ്പിൽ ക്യാംപ് ഉദ്ഘാടനം ചെയ്തു.കെ സി ബി സി ലഹരി വിരുദ്ധ സമിതി രൂപതാ പ്രസിഡണ്ട് കുര്യൻ ചെമ്പനാനി അദ്ധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാദർ തോമസ് പാറൻ കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബ് കോ-ഓർഡിനേറ്റർ മുൻ രൂപതാ പ്രസിഡണ്ട് ടി ടി തോമസ്, ആനിമേറ്റർ സിസ്‌റ്റർ വിനീത , സിസ്റ്റർ ഗീത, ജനറൽ സെക്രട്ടറി ജോളി ഉണ്ണ്യേപ്പിള്ളിൽ, പ്രോഗ്രാം കൺവീനർ കെ സി ജോസഫ് , റിസോഴ് ടീം അംഗങ്ങളായ പി വി ജോൺ , ടി ജെ സണ്ണി, വി ജെ മത്തായി. എൻ വി അബ്രാഹം , സണ്ണി മാത്യൂ എന്നിവർ പ്രസംഗിച്ചു. രൂപതയിലെ മുഴുവൻ സ്കൂളുകളിൽ നിന്നും അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.



