LOCAL NEWS

നളിനി അമ്മയ്ക്ക് സാന്ത്വനമായി  ഡിവൈഎഫ്ഐ പ്രവർത്തകർ

തിരുവമ്പാടി :സ്ലാബില്ലാത്ത അഴുക്കുചാലിൽ വീണ് വയോധികയ്ക്ക് സാന്ത്വനമായി ഡിവൈഎഫ്ഐ.
ഇന്നലെയാണ് തമ്പലമണ്ണ വേങ്ങാപറമ്പിൽ നളിനി (77)ക്ക് അഴുക്കുചാലിൽ വീണ് പരിക്കേറ്റത്.രണ്ടുവർഷം മുൻപാണ് ഇവരുടെ വീടിന് സമീപത്തായി തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി   നിർമ്മിക്കുകയും ഇതോടെ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ സ്ലാബില്ലാത്ത ഓട മുറിച്ചുകടക്കണം. മഴക്കാലത്ത് തോടുപോലെ നിറഞ്ഞൊഴുകുന്ന ഓടയാണിത്.

ഓട വന്നതോടെ സമീപത്തെ ഏതാനും കുടുംബങ്ങളുടെയും വഴിയടഞ്ഞു. സ്ലാബില്ലാത്ത ഓടയാണ് ഏക ആശ്രയം. ഓടയ്ക്ക് സ്ലാബിടാത്തത് സംബന്ധിച്ച് ഗ്രാമ പ്പഞ്ചായത്തംഗത്തെ പലതവണ വിവരം ധരിപ്പിച്ചിരുന്നെങ്കിലു യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പരിക്കേറ്റത്. ഇതറിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് രാവിലെ തന്നെ താൽക്കാലിക പാലം നിർമ്മിച്ചു നൽകി. മോബിൻ,മേവിൻ, ജിനീഷ് ഇലഞ്ഞിക്കൽ, മുൻ മെമ്പർ റോയി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com