LOCAL NEWSNews

ആശ്വാസം: കാണാതായ റിസോർട്ട് ജീവനക്കാരനെ കണ്ടെത്തി

തിരുവമ്പാടി:വനത്തിൽ കാണാതായ ഊട്ടി കോത്തേരി സ്വദേശി സതീഷിനെ (33) കണ്ടെത്തി. വനത്തിന്റെ മറുഭാഗത്തുള്ള കൊടക്കാട്ടുപാറ എന്ന സ്ഥലത്ത് എത്തിയ സതീഷ് അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ തിരുവമ്പാടിക്ക് വന്നു. അവിടെ വച്ച് ആളെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കാണാതായി മൂന്നാംദിവസമാണ് സതീഷിനെ കണ്ടെത്തിയത്. പൂവാറൻതോട് റിസോർട്ടിലെ ജോലിക്കാരനായ സതീഷ് 17 ന് രാവിലെ തമ്പുരാൻ കൊല്ലിയിൽ നിന്നാണ് വനത്തിലേക്ക് കയറി പോയത്. തിരിച്ചുവരാതായതോടെയാണ് പൊലീസും വനപാലകരും വനത്തിൽ പരിശോധന ആരംഭിച്ചത്. നാട്ടുകാരും തിരച്ചിൽ സംഘത്തിലുണ്ടാിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com