News

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണവും പൂന്തോട്ട നിർമ്മാണവും

കൂടരഞ്ഞി:കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണവും പൂന്തോട്ട നിർമ്മാണവും നടത്തി സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ശുചീകരിക്കുകയും ശുചീകരിച്ച സ്ഥലത്ത് പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു. പൂന്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം അഡീഷണൽ ഡി.എം.ഒ ഡോ. വി. എ രാജേഷ് നിർവഹിച്ചു.കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പഞ്ചായത്തിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഫാർമസി സ്റ്റോറിനായി വാങ്ങിയ എ.സിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഷിയാസ്, ഡെപ്യൂട്ടി കലക്ടർ സാജിദ് എസ്, വാർഡ് മെമ്പർമാരായ മോളി തങ്കച്ചൻ, ഷീബ റോയ്, സക്കീന സലീം, സജി ,വിനോദ് പി, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ പി.കെ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, മിനർവ ഷുക്കൂർ എന്നിവർ സംസാരിച്ചു.ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാര-വ്യവസായി സുഹൃത്തുക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com