
മുക്കം: സ്ഥലം മാറിപ്പോകുന്ന സ്റ്റേഷൻ ഓഫീസർക്ക് മുക്കം പോലീസ് സ്റ്റേഷനിൽ യാത്രയപ്പ് നൽകി. മുക്കം പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ കെ.സുമിത് കുമാറിനാണ് യാത്രയയപ്പ് നൽകിയത്.
സബ് ഇൻസ്പെക്ടർ അബ്ദുൽ റഹ്മാൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സബ് ഇൻസ്പെക്ടർ പ്രദീപ് കെ.സി ഉപഹാരം നൽകി. അബ്ദുൽ റഷീദ്, ജയമോദ്, ഷാജി, ബിജു, ഷോബിൻ, ചന്ദ്രൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു



