KOODARANCHILOCAL NEWSNews

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതി ”ക്ഷീരകർഷകർക്ക് ധാതു ലവണ മിശ്രിതം ” വിതരണ ഉദ്ഘാടനം നിർവഹിച്ചു

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതി ”ക്ഷീരകർഷകർക്ക് ധാതു ലവണ മിശ്രിതം ” വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ ക്ഷീരകർഷകർക്ക് 12 കിലോ വീതം ധാതുലവണം സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി.

വാർഡ് മെമ്പർ മോളി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, പഞ്ചായത്ത് അംഗങ്ങളായ എൽസമ്മ ജോർജ്, ജെറീന റോയി, ബിന്ദു ജയൻ , സീന ബിജു , കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് ജിനേഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ്‌ റീന ബേബി, നിർവഹണ ഉദ്യോഗസ്ഥൻ ഡോ. ഡിജേഷ് ഉണ്ണികൃഷ്ണൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജസ് വിൻ തോമസ്, മിനി പി.കെ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com