
കോഴിക്കോട് : വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കോഴിക്കോട് സർക്കാർ അതിഥി മന്ദിരത്തിൽ ഉപയോഗിക്കുന്ന തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കി ഇസ്തിരിയിട്ട് തിരികെ ഏൽപ്പിക്കുന്ന, ലോൺട്രി മേഖലയിൽ പരിചയസമ്പന്നരായ വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന്മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു.
ദർഘാസ് ഫോമും കരാർ വ്യവസ്ഥകളും 400 രൂപയ്ക്ക് (നികുതി പുറമെ) പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മുതൽ 5.15 വരെ കോഴിക്കോട് അതിഥി മന്ദിരത്തിലെ ഓഫീസിൽ നിന്ന് ലഭിക്കും.
നിരതദ്രവ്യമായി 5000രൂപയുടെ, ഡയറക്ടർ, ടൂറിസം വകുപ്പ് എന്ന പേരിലെടുത്ത തിരുവനന്തപുരത്ത് മാറാവുന്ന ഡിഡി സഹിതം പൂരിപ്പിച്ച ദർഘാസുകൾഫെബ്രുവരി 26 ഉച്ച 2.30 വരെ സ്വീകരിക്കും.അന്ന് വൈകീട്ട് മൂന്നു മണിക്ക് ഹാജരായിട്ടുള്ളവരുടെ സാന്നിധ്യത്തിൽ ടെൻഡർ തുറക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 0495-2383920.



