
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ എട്ട്- ഒമ്പത് വളവുകൾക്കിടയിൽ വാഹനാപകടം. മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസും കോഴിക്കോടേക്ക് പോകുന്ന ടൂറിസ്റ്റ് ബസും തമ്മിൽ ആണ് കൂട്ടിയിടിച്ചത്.
ആർക്കും പരിക്ക് ഇല്ല. ഏറെ സമയം ഗതാഗത തടസ്സം ഉണ്ടായെങ്കിലും പിന്നീട് വാഹനങ്ങൾ പിന്നീട് പൂർവ്വ സ്ഥിതിയായി. നിലവിൽ ഗതാഗത തടസ്സങ്ങൾ ഒന്നുമില്ല.



