LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
ആശാ വർക്കർമാരുടെ മാതൃകാപരമായ കൈത്താങ്ങ്; കല്ലുരുട്ടിയിലെ SMA ബാധിതരായ കുഞ്ഞുങ്ങൾക്കായി തുക കൈമാറി.

മുക്കം: അപൂർവ രോഗമായ എസ്.എം.എ (സ്പൈനൽ മസ്‌കുലാർ അട്രോഫി) ബാധിച്ച് പ്രയാസമനുഭവിക്കുന്ന കല്ലുരുട്ടിയിലെ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി മുക്കം നഗരസഭയിലെ ആശാ വർക്കർമാർ സ്വരൂപിച്ച ധനസഹായം കൈമാറി.
ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരിയും മുക്കം നഗരസഭ ചെയർപേഴ്സണുമായ അഡ്വ. കെ.പി. ചാന്ദ്നി നഗരസഭയ്ക്കായി തുക ഏറ്റുവാങ്ങി. ആശാവർക്കർമാരായ ഷീബ, സ്മിത, ഉഷാകുമാരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഭവന വിനോദ്, റാഷിദ് കുന്നത്ത്, നഗരസഭാ കൗൺസിലർമാരായ ഷെരീഫ് വെണ്ണക്കോട്, ലീല.വി, ബിന്ദുരാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.



